സംഭവാമി യുഗേ യുഗേ
SpiritualMarch 26, 202400:04:16

സംഭവാമി യുഗേ യുഗേ

രണ്ടു യുദ്ധങ്ങളായിരുന്നു അർജുനനു മുന്നിൽ ഉണ്ടായിരുന്നത്. ഒന്ന്, അനേകം മഹാരഥൻമാർ അണിനിരന്ന, ഭൂമിയിൽ നടക്കാൻ പോകുന്ന കുരുക്ഷേത്രയുദ്ധം. രണ്ട്, സ്വന്തം മനസ്സിനോടുള്ള, അദ്ദേഹത്തിന്റെ ഉള്ളിൽ നടക്കുന്ന യുദ്ധം. രണ്ടാമത്തെ യുദ്ധം ആദ്യത്തേതിനെക്കാൾ അതികഠിനം. എന്നാൽ അതു ജയിച്ചാലേ ആദ്യത്തേതിൽ ആത്മവിശ്വാസത്തോടെ പങ്കെടുക്കാൻ സാധിക്കൂ. അദ്ദേഹത്തിന്റെ തേർതെളിച്ചത് സാക്ഷാൽ ഈശ്വരൻ തന്നെയായിരുന്നു. അദ്ദേഹം അർജുനനോട് പറഞ്ഞു, ‘‘പാർഥാ ഉണർന്നെഴുന്നേൽക്കൂ. സംഭവിക്കേണ്ടത് സംഭവിക്കേണ്ട സമയത്ത് തന്നെ സംഭവിക്കും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Arjuna had two wars ahead of him. One is the Kurukshetra war, which is going to take place on earth, with many Maharathas arrayed. Two, the battle going on within him, against his own mind. The second battle was more severe than the first. But only after conquering it can one confidently participate in the first one. Prinu Prabhakaran talking here...Script: S. Aswin

Spiritual Podcast,Spirituality,Manorama Podcast,Malayalam Podcast,Moral Stories,