അർജന്റീന, ജർമനി, ബൽജിയം..; ലോകകപ്പിൽ കുഞ്ഞന്മാരുടെ അട്ടിമറി ‘വാർ’?
Manorama SPORTSNovember 29, 202200:06:00

അർജന്റീന, ജർമനി, ബൽജിയം..; ലോകകപ്പിൽ കുഞ്ഞന്മാരുടെ അട്ടിമറി ‘വാർ’?

ദുർബലരായ ടീമുകളെ എളുപ്പത്തിൽ തോൽപിക്കുന്ന വമ്പന്‍ ഫുട്ബോൾ ശക്തികൾ– നേരത്തേ ലോകകപ്പിലെ സ്ഥിരം കാഴ്ചയായിരുന്നു ഇത്. എന്നാൽ റഷ്യൻ ലോകകപ്പ് കഴിഞ്ഞ് കളി ഖത്തറിലേക്കെത്തുമ്പോൾ പ്രവചനങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയാണ്. ആരു ജയിക്കുമെന്നു പോലും പറയാൻ പറ്റാത്ത അവസ്ഥ. അല്ലെങ്കിൽ നോക്കൂ, ആരെങ്കിലും കരുതിയിരുന്നോ ലാറ്റിനമേരിക്കൻ ശക്തികളായ, മെസ്സിയുടെ അർജന്റീനയെ സൗദി അട്ടിമറിക്കുമെന്ന്! ജപ്പാൻ ജർമനി തോൽപിക്കുമെന്ന്, ബൽജിയത്തെ മൊറോക്കോ പറപ്പിക്കുമെന്ന്...? ഏഷ്യൻ–ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള ‘ദുർബല’ ടീമുകൾ ആദ്യ റൗണ്ടിൽത്തന്നെ ഫുട്ബോളിലെ വമ്പന്മാര്‍ക്കു മുന്നിൽ തോറ്റു പുറത്താകുന്ന കാലമൊക്കെ കഴിഞ്ഞു. ആർക്കും ആരെയും അട്ടിമറിക്കാമെന്നായിരിക്കുന്നു. പല ചെറുകിട ടീമുകളും ആക്രമിച്ചു കളിക്കുന്നു, ഗോൾ വഴങ്ങാതിരിക്കുന്നു. ഇതെല്ലാം പെട്ടെന്നൊരു ദിവസംകൊണ്ടു സംഭവിച്ചതല്ല. ലോകകപ്പിലെ ‘കുഞ്ഞന്മാരുടെ’ വമ്പൻ അട്ടിമറികൾക്കു പിന്നിലെന്താണ്? കളിക്കളത്തിൽ പുതുതായി കൊണ്ടു വന്ന സാങ്കേതിക സൗകര്യങ്ങൾ മത്സരത്തിൽ അവർക്ക് സഹായകരമാകുന്നുണ്ടോ? ശക്തരും ദുർബലരും എന്ന വേർതിരിവ് തന്നെ ലോകകപ്പിൽനിന്ന് ഇല്ലാതാകുകയാണോ? താഴെ ക്ലിക്ക് ചെയ്തു കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ ഓഡിയോ സ്റ്റോറി ഏറ്റവും പുതിയ എപ്പിസോഡ്...

Big football powers beating weaker teams with ease – this has been a regular sight at the World Cup in the past. But when the game comes to Qatar, all predictions are overturned. It is impossible to say who will win. Or look, did anyone think the Saudis would topple Latin American powerhouses, Messi's Argentina? Japan will beat Germany, and Belgium will be blown away by Morocco...? What is the real reason behind all these?