ബെൽജിയം ടീം ചോദിക്കുന്നു: ‘ലവ്’ അത്ര വലിയ തെറ്റാണോ? പിന്നാലെ വിവാദത്തീ
Manorama SPORTSNovember 27, 202200:05:13

ബെൽജിയം ടീം ചോദിക്കുന്നു: ‘ലവ്’ അത്ര വലിയ തെറ്റാണോ? പിന്നാലെ വിവാദത്തീ

ലോകകപ്പിന് ബെൽജിയം ടീമും എവേ ജഴ്സി പുറത്തിറക്കി. അത് അപ്രൂവലിനു വേണ്ടി ഫിഫയ്ക്കു സമർപ്പിച്ചു. പക്ഷേ കണ്ട പടി ഫിഫ പറഞ്ഞു– ഇത് ഖത്തറിന്റെ ഏഴയലത്തേക്ക് പോലും അടുപ്പിക്കാൻ സമ്മതിക്കില്ല. നഹീന്നു പറഞ്ഞാ നഹീ. അതിനൊരു കാരണവുമുണ്ട്. ജഴ്സിയിൽ ലവ് എന്ന വാക്ക് ഇംഗ്ലിഷിൽ എഴുതിയിരിക്കുന്നു. അതിൽ ‘ഒ’ എന്ന അക്ഷരം ഒരു ലോഗോയുടെ രൂപത്തിലാണ് എഴുതിയിരിക്കുന്നത്. അത് സമ്മതിക്കില്ലെന്നാണ് ഫിഫ പറ‍ഞ്ഞത്. ബെൽജിയത്തിന്റെ വെളുത്ത എവേ ജഴ്സിയുടെ കോളറിലായിരുന്നു ലവ് എന്ന് എഴുതിയിരുന്നത്. ആദ്യം ബെൽജിയം കരുതിയത് ലവ് എന്ന വാക്കാണു പ്രശ്നക്കാരനെന്നായിരുന്നു. കാരണം, അതിനോടകം ഖത്തറിൽ ലവ് എന്ന വാക്ക് തീ പടർത്തിക്കഴിഞ്ഞിരുന്നു. പക്ഷേ ബെൽജിയത്തിന് കുരുക്കായത് അതൊന്നുമായിരുന്നില്ല. എന്തായിരുന്നു യഥാർഥ പ്രശ്നം? ഫിഫയുടെ എന്തു നിലപാടാണ് റെഡ് ഡെവിൾസിനു തിരിച്ചടിയായത്? അതിൽ ഖത്തറിന് എന്തെങ്കിലും പങ്കുണ്ടോ? തീനാളങ്ങളുടെ ഗ്രാഫിക് ഡിസൈനുമായി പുറത്തിറക്കിയ ബെൽജിയത്തിന്റെ ഔദ്യോഗിക ജഴ്സിയും വിവാദത്തിൽപ്പെട്ടതെങ്ങനെയാണ്? കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ ഓഡിയോ സ്റ്റോറി ഏറ്റവും പുതിയ എപ്പിസോഡ്...


FIFA tells the Belgium football team to remove the word 'love' on shirts. What is the controversy behind this? Why do World Cup captains drop One Love armbands? - '29 Football Nights' audio story explains.